പഞ്ചായത്ത് വാര്‍ത്തകള്‍

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

ന്യൂനപക്ഷ വകുപ്പിന്‍റെ  കീഴിലുള്ള ഭവന അറ്റകുറ്റപ്പണി ധനസഹായ പദ്ധതി

പദ്ധതിയുടെ വിവരങ്ങൾ

മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗത്തിൽ പെടുന്ന വിധവകൾ / വിവാഹബന്ധം വേർപ്പെടുത്തിയ / ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ വകുപ്പ് ധനസഹായം നൽകുന്നു.

ശരിയായ ജനലുകൾ, വാതിലുകൾ, ഫ്ലോറിങ് ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ടി തുക തിരിച്ചടയ്ക്കേണ്ടതില്ല.

ധനസഹായ തുക

₹50,000/- (തിരിച്ചടക്കേണ്ടതില്ല)

വീടിന്റെ വിസ്തീർണ്ണം

പരമാവധി 1200 സ്ക്വയർ ഫീറ്റ് കവിയരുത്

അവസാന തീയതി

2026 സെപ്റ്റംബർ 10

അർഹതയും മുൻഗണനകളും

അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ളവർ, മക്കളില്ലാത്ത അപേക്ഷകർ തുടങ്ങിയവർക്ക് മുൻഗണന നൽകും.

ശ്രദ്ധിക്കുക: സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിനു മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ആവശ്യമായ രേഖകൾ

  • വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറം.
  • അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്.
  • റേഷൻ കാർഡിന്റെ പകർപ്പ്.
  • വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനുമുള്ള സാക്ഷ്യപത്രം.
  • മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങേണ്ടതാണ്).

അപേക്ഷ അയക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ താഴെ പറയുന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ അയക്കാം:

അഡ്രസ്

"ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്"