വി ബി ജി റാം ജി വിഭാഗം
Viksit Bharat - Guarantee for Rozgar and Ajeevika Mission (VB-G RAM G)
ഗ്രാമവികസന വകുപ്പ് - വകുപ്പുതല വിവരങ്ങൾ
പദ്ധതിയുടെ ലക്ഷ്യങ്ങളും വിശദീകരണവും
ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രതയും ഉപജീവന മാർഗ്ഗവും ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച പുതിയ ഡിജിറ്റൽ ഭരണ സംവിധാനമാണ് VB-G RAM G (Viksit Bharat - Guarantee for Rozgar and Ajeevika Mission). ഗ്രാമീണ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുക, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക, ഗ്രാമവികസനം സാധ്യമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
- ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ ഉറപ്പായ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക.
- ജലസുരക്ഷ, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഊന്നിയുള്ള വികസന പ്രവർത്തനങ്ങൾ.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സുതാര്യമായ പദ്ധതി നിർവ്വഹണവും ഡിജിറ്റൽ മോണിറ്ററിംഗും.