വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

സുലേഖ അബ്ദുള്ളക്കുട്ടി

പ്രസിഡൻ്റ്

ഷംസു വെളുത്തേരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീതി രാജശേഖരന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രമേശ് എം കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫസ്ന റിജാസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിപുദാസ് കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 🏛️ ഗ്രാമപഞ്ചായത്തിന്റെ പേര്: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്-📐 വിസ്തൃതി: 26.61 ച.കി.മീ-🔢 വാർഡുകളുടെ എണ്ണം : 23-👨 ജനറല്‍ : 8 -👩വനിത സംവരണം: 12 -📜 പട്ടികജാതി സംവരണം (SC) : 3 -📜 പട്ടികജാതി വനിത സംവരണം (SC) -2👥 ആകെ ജനസംഖ്യ: 48830 -🏢 ബ്ലോക്ക് പഞ്ചായത്ത്: വെള്ളാങ്ങല്ലൂര്‍ -🏡 വില്ലേജുകൾ: വടക്കുംകര, തെക്കുംകര,കാരുമാത്ര, വള്ളിവട്ടം-🗺️ താലൂക്ക്: മുകുന്ദപുരം-🗳️ നിയമസഭാ മണ്ഡലം: കൊടുങ്ങല്ലൂര്‍-🌍 ലോകസഭാ മണ്ഡലം: ചാലക്കുടി-      

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്ത് ചരിത്രം

കൊടുങ്ങല്ലൂര്‍ - ഇരിങ്ങാലക്കുട പട്ടണങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് 1952-53 കാലഘട്ടത്തിലാണ് ഇന്നത്തെ ഭരണപരമായ പ്രദേശമായി രൂപംകൊണ്ടത്. ഐരൂര്‍ അഥവാ വെള്ളാങ്ങല്ലൂര്‍ സ്വരൂപം കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിന്റെ ശാഖയായിരുന്നു എന്നതിനും, ജൈനമത സ്വാധീനത്തിനും ഇവിടെ ചരിത്രപരമായ തെളിവുകളുണ്ട്. പഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായ കോണത്തുകുന്ന്, എ.ഡി. 800-ല്‍ സ്ഥാപിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന വെളയനാട് ദേവാലയം, ഒരു കാലത്ത് പ്രധാന ജലഗതാഗത-വ്യാപാര കേന്ദ്രവും ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനവുമായിരുന്ന കരൂപ്പടന്ന എന്നിവ ഇവിടുത്തെ പ്രധാന ചരിത്രപ്രധാനമായ സ്ഥലങ്ങളാണ്. ഒരുകാലത്ത് ഇവിടെ കടലായിരുന്നു എന്നതിന് മണലും കക്കയും കടല്‍ച്ചെളിയും വന്‍മരങ്ങളുടെ അവശിഷ്ടങ്ങളും തെളിവു നല്‍കുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ ക്ഷയിച്ചെങ്കിലും ഗള്‍ഫ് പണത്തിന്റെ വരവോടെയും നാഗരികതയുടെ സ്വാധീനത്തോടെയും വൈരക്കല്‍,...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 6, 2026

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്‍റ് ശ്രീമതി .സുലേഖ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് .പ്രസിഡന്‍റ് ഷംസു വെളുത്തേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്...

കൂടുതൽ വായിക്കുക