വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു
July 6, 2026
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്‍റ് ശ്രീമതി .സുലേഖ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് .പ്രസിഡന്‍റ് ഷംസു വെളുത്തേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഫസ്ന റിജാസ് , വാര്‍ഡ് മെമ്പര്‍മാരായ മുസമ്മിലു, രഘു, സീത സുനില്‍ , മിനി ജെയ്സണ്‍ , പഞ്ചായത്തിലെ സാഹിത്യ മേഖലയിലുള്ളവരും , വിവിധ വാര്‍ഡില്‍ നിന്നുള്ള ജനങ്ങളും സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് വായനശാലയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിന് ലൈബ്രറേറിയന്‍ മായ പി എസ് നേതൃത്വം നല്‍കി.